ഒരേ ബസില്‍ നിരന്തരം യാത്ര ചെയ്യുന്നവരോട് വ്യക്തിപരമായി അറിയില്ലെങ്കില്‍ പോലും എനിക്ക് എന്തോ ഒരടുപ്പം തോന്നാറുണ്ട്... പണ്ട് മുതലേ ആരൊക്കെ എന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുണ്ട് , അവരെന്തു ചെയ്യുന്നു എന്നൊക്കെ ശ്രദ്ധിക്കാന്‍ എനിക്കിഷ്ടമാണ് , വായ്നോട്ടത്തിന്റെ വേറൊരു രൂപം :) . അങ്ങനെ ഒരു സ്ഥിര യാത്രയിലാണ് എന്റെ രണ്ടാമത്തെ മാലാഖയെ ഞാന്‍ കണ്ടു മുട്ടുന്നത്..
മാലാഖമാര്‍ ദൈവത്തിന്റെ ദൂതികമാര്‍ ആണ്, ഭൂമിയില്‍ ശാന്തിയും സമാധാനവും പരത്തുന്നവര്‍, നന്മയുടെ പ്രതിരൂപങ്ങള്‍ -പക്ഷെ ഞാനീ കണ്ട മാലാഖമാര്‍ എനിക്ക് പ്രത്യേകിച്ച് നന്മയൊന്നും ചെയ്തിട്ടില്ല ..പിന്നെങ്ങനെ എനിക്ക് അവരെ മാലാഖമാരായി തോന്നി എന്നല്ലേ .. എന്റെ ഒരു വട്ടു ചിന്തയാകാം, മുന്നില്‍ വന്ന മാലാഖമാരുടെ ചിരിയാണ് എന്നോട് പറഞ്ഞത് - "ദേ ഞങ്ങള്‍ മാലാഖയാണ് ട്ടാ.... "
ഡല്‍ഹിയിലെ ജീവിതം - മനോഹരമായ ഒരു കാലഘട്ടമായിരുന്നു അത്. ഉത്തരവാദിത്തമുള്ള ജോലിയിലെ വിശ്രമ വേളകള്‍ മാത്രമല്ല ജോലി സമയവും എങ്ങനെ ആനന്ദകരമാക്കാം എന്ന് ആലോചിച്ചു നടക്കുന്ന പുതുമുഖങ്ങള്‍ ആയിരുന്നു ഞാനുള്‍പ്പെട്ട കുറച്ചു പേര്. CGO കോമ്പ്ലെക്സ് എന്ന ഞങ്ങളുടെ സാമ്രാജ്യത്തിലേക്ക് ഒരു സ്പെഷ്യല്‍ യാത്ര സൌകര്യമായിരുന്നു ചാര്‍ട്ടേറഡ് വാഹനങ്ങള്‍ - സ്കൂള്‍ ബസ്സ് പോലെ :). സ്ഥിരം ബസ്സിനു സ്ഥിരം യാത്രക്കാര്‍. മിക്കവാറും എല്ലാവരും രാവിലെയും വൈകിട്ടും ഒരേ ബസ്സില്‍ തന്നെയാകും യാത്ര. വളരെ 'നേരത്തെ' തയാറായി ഇറങ്ങുന്നത് കൊണ്ട് ഞാന്‍ രാവിലത്തെ യാത്രയ്ക്ക് അങ്ങനെ സ്ഥിരം ബസ് എന്ന വാശിയൊന്നും കാണിച്ചിരുന്നില്ല, വൈകിട്ട് പിന്നെ സ്ഥിര ബസ് തന്നെ പിടിക്കാന്‍ ഓടും ഞങ്ങള്‍...
എന്റെ സ്ഥിരം യാത്ര തിരക്കൊഴിഞ്ഞ , കുറച്ചു വൈകി മാത്രം പുറപ്പെടുന്ന ഒരു ബസ്സില്‍ ആയിരുന്നു. ഒരു സ്ഥിര സീറ്റ് പോലും എനിക്കുണ്ടായിരുന്നു- ഡ്രൈവറുടെ പുറകിലെ നാലാമത്തെ നിരയിലെ നീളന്‍ സീറ്റ്. അവിടെ ഞാനും വേറൊരു ആളും മാത്രം എപ്പോഴും ... ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ സ്ഥലം ഉണ്ടെങ്കിലും അത്ര തിരക്കില്ലാത്ത ബസ് ആയതു കൊണ്ടാണോ എന്തോ ഞങ്ങള്‍ രണ്ടാളും മാത്രമായിരുന്നു ആ സീറ്റില്‍ എന്നും ... എപ്പോഴും ജനല്‍ അരികത്തിരിക്കുന്ന കുറച്ചു പ്രായമായ ആ ആളിനെ ഞാന്‍ ആദ്യമൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല. 2-3 ദിവസം കഴിഞ്ഞിട്ടാണ് സ്ഥിരമായ സീറ്റിനെയും, ഞങ്ങള്‍ രണ്ടു പേര്‍ക്കും മാത്രം സ്വന്തമായ യാത്രാ നിമിഷങ്ങളേയും കുറിച്ചും ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
അവര്‍ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നെനിക്കറിയില്ല, ഞാന്‍ ഇറങ്ങുന്നതിനു ശേഷമാണ് ഇറങ്ങുന്നത് എന്നതിനാല്‍ വീടെവിടെ എന്നും അറിയില്ല, എന്തിനു പേര് എന്ത് എന്ന് പോലും അറിയില്ല.... പക്ഷെ ആ വ്യക്തി മനോഹരമായി ചിരിക്കുമായിരുന്നു, യാത്രയിലുട നീളം - എന്നോടാണ് ചിരിക്കുന്നതെന്നോര്ത് ഞാന്‍ തിരികെ കൊടുത്തത് അവിടെ ജനല്‍ കമ്പിയില്‍ കൊണ്ട് ബൂമരാന്ഗ് പോലെ തിരികെ വന്നതല്ലാതെ, ആളെന്നെ ശ്രദ്ധിച്ചത് പോലുമില്ല....ശെടാ, ഇതെന്താ എന്നോടല്ലേ ചിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍ യാത്ര മുഴുവന്‍ നോക്കിയിരുന്നു- ആ മനോഹരമായ ചിരി , ഇതാരോടാണെന്ന് അറിയണമല്ലോ - ഇടയ്ക്ക് എന്തോ പുറത്തെ കാറ്റിനോട്, മേഘങ്ങളോട്, ആകാശത്തിനോട് മെല്ലെ പറഞ്ഞു പിന്നെയും ചിരിക്കും (എത്ര ശ്രമിച്ചിട്ടും എനിക്ക് കേള്‍ക്കാന്‍ പറ്റിയിരുന്നില്ല :( )... അധികം പല്ലില്ലാതിരുന്ന മോണ കാട്ടി ഒരു മാലാഖ ച്ചിരി....
ആ ചിരി ഈ ലോകത്തിനോടായിരുന്നു , നമ്മളോട് എല്ലാവരോടും ആയിരുന്നു... ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, ഒരു മുത്തശ്ശിയുടെ സ്നേഹത്തോടെ, ഒരു കുട്ടിയുടെ കൌതുകത്തോടെ ആ അമ്മ ചിരിച്ചു... , ആരെങ്കിലും തന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് നോക്കിയില്ല, തന്റെ ചിരിക്കു മറുചിരി ചിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചില്ല , ഓഫീസിലെ ജോലിഭാരം ഓര്‍ത്തു ദുഖിചിരുന്നില്ല, വീട്ടിലെത്തിയാല്‍ ചെയ്യേണ്ട ദൈനം ദിന കാര്യങ്ങളെ കുറിച്ച് ഓര്‍ത്തു മുഷിഞ്ഞില്ല.....ആ അമ്മ ചിരിച്ച് കൊണ്ടേ ഇരുന്നു ഞാന്‍ കണ്ട ദിവസങ്ങളിലൊക്കെയും. ,
നിങ്ങള്‍ തിരിച്ചു ചിരിക്കുന്നുണ്ടോ എങ്കിലേ ഇനി ഞാന്‍ ചിരിക്കൂ , അല്ലെങ്കില്‍ നിങ്ങള്‍ ആദ്യം ചിരിക്കൂ എന്നിട്ട് മാത്രം ഞാന്‍ ചിരിക്കാം എന്ന് ബലം പിടിക്കുന്നവര്‍ക്കിടയില്‍ നിറഞ്ഞ ചിരിയോടെ ആ "മാലാഖ" - ഇനി നിങ്ങള്‍ പറയൂ ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ ആ ചിരിയല്ലേ മാലാഖയുടെ ലക്ഷണം? :)
:)
ReplyDeleteചിലര്‍ അങ്ങിനെയാണ്. ചിരിച്ചു കൊണ്ടേ ഇരിക്കും :)
ReplyDeleteഅതെ, ചിരിക്കു പോലും പിശുക്കുന്ന നമ്മള്‍ക്ക് ഇങ്ങനെ ഹ്സിരികുന്നവര് അത്ഭുതമല്ലേ... നന്ദി വായനയ്ക്ക് :)
Deleteനിങ്ങള്‍ തിരിച്ചു ചിരിക്കുന്നുണ്ടോ എങ്കിലേ ഇനി ഞാന്‍ ചിരിക്കൂ , അല്ലെങ്കില്‍ നിങ്ങള്‍ ആദ്യം ചിരിക്കൂ എന്നിട്ട് മാത്രം ഞാന്‍ ചിരിക്കാം എന്ന് ബലം പിടിക്കുന്നവര്‍ക്കിടയില്‍ നിറഞ്ഞ ചിരിയോടെ....wonderful.... ഇന്ന് ചിരിക്കാൻ മറന്നു പോകുന്നവരുടെ ഇടയിൽ ജീവിക്കുമ്പോൾ നമ്മുടെ ചിരി പോലും നമുക്ക് അന്യം നിന്ന് പോകുന്നു...എന്റെ പഴയ ബോസ്സ് പറയുമായിരുന്നു.. നിരുണ്‍ പറ്റില്ല എന്ന് പറയുമ്പോഴും ചിരിച്ചു കൊണ്ടാണ് പറയുക എന്ന്...
ReplyDeleteഅതെ നിരുന്, നമ്മളെല്ലാം ഇപ്പോള്‍ അങ്ങനെയായി മാറുന്നു. ചിരിക്കാന്‍ പോലും പിശുക്ക്.... :( നന്ദി വായനയ്ക്ക്, എന്നും ചിരിക് കൂടെയുണ്ടാകട്ടെ
Deleteഎത്ര മോശമായ മാനസികാവസ്ഥയിലായാലും അങ്ങനെ ഒരു ചിരി ചിലപ്പോള്‍ നമ്മുടെ മൂഡ് ആകെ മാറ്റിക്കളയും..
ReplyDeleteനന്നായി ചിരിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ നല്ലൊരു വരദാനമാണ്. അങ്ങനെ ഒരു ചിരിക്ക് പിന്നില്‍ നല്ലൊരു മനസ്സും വേണം.
ഷൈജുവിനെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം - അതെ അങ്ങനെ ഒരു ചിരിയ്ക്കു പിന്നില്‍ നല്ല മനസ് വേണം... നന്ദിയുണ്ടേ വായനയ്ക്കും, അഭിപ്രായത്തിനും.... :)
Deleteചിരിക്കാന്‍ സൗകര്യമില്ല... പറ്റുമെങ്കില്‍ ചിരിപ്പിചൊ..!!
ReplyDelete:) ചിരിപ്പിക്കാന്‍ സത്യത്തില്‍ പ്രയാസമാണ്! എങ്കിലും ശ്രമിക്കാം നന്ദി
Deletenjaan ethenkilum oru blogil valathu kaal vechu kayariyaal pinne aadi muthal anthyam vare vaayikkaarundu.
ReplyDeleteIthu kollaam.. nalla oru "observation" vechu pularthunna vyakthiyaanu thaankal ennarinjathil santhosham...
:) നന്ദി സന്തോഷ്... ആദി മുതല്‍ അന്ത്യം വരെ ആയോ?
Deleteചിരി.. അത് ദൈവത്തെ, ഈ ലോകത്ത് കിട്ടിയ ജീവിതത്തെ, ഈ ചുറ്റുപാടിനെ ഒക്കെ സ്നേഹിക്കുന്നവര്‍ക്കെ കഴിയൂ.
ReplyDeleteഎനിക്ക് തീരെ വശമില്ലാത്ത ഒന്നാണ് പരിചയമില്ലാത്തവരോടുള്ള ചിരി.
ഞാന്‍ നേരെ തിരിച്ചും - ചിരിക്കാന്‍ ആരെയും അറിയണം എന്ന്ഇല്ല . ഇവിടെയൊക്കെ നടക്കുമ്പോള്‍ പരിചയം ഇല്ലാത്തവരെയും ഞാന്‍ ചിരിച്ചു നോക്കുമ്പോള്‍ ഭര്‍ത്താവ് പറയും -നിനക്ക് വട്ടാണെന്ന് അവര്‍ പറയും എന്ന്! :( എന്നാല്‍ ചിരി മാറില്ല. നന്ദി നളിനേച്ചീ :)
Deleteഒരാളെ ആദ്യമായി കാണുമ്പോൾ പോലും പുഞ്ചിരിക്കണം എന്നാണ് .. നമ്മുടെ ഓരോ പുഞ്ചിരിക്കും ദൈവത്തിന്റെ കൂലി ഉണ്ടെന്നാണ് ... പുഞ്ചിരിക്കൂ ..
ReplyDeleteഉം അതെ പ്രവീ .. പുഞ്ചിരിക്കാന്‍ എത്രയെളുപ്പം ആണല്ലേ? :) :) :) നമുക്ക് പുഞ്ചിരിക്കാം... നന്ദി
Deleteപുഞ്ചിരി ആയുസ്സു വര്‍ദ്ധിപ്പിക്കുമെന്നാണല്ലോ...!
ReplyDeleteചിരിച്ചു മരിക്കാനാണ് ആഗ്രഹമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. ഇന്ന് ചിരിക്കാനുള്ള ചില ഉപാധികള്‍ നിര്‍മ്മിക്കുകയാണ്. ഒരുതരം കോപ്രായം കാട്ടി ചിരിപ്പിക്കല്‍...! എന്നിട്ടും ചിലത് കണ്ടാല്‍ കരയാനേ തോന്നൂ.... :P
എഴുത്തിന് ഗൂര്‍ഖയുടെ ചിരിയാശംസകള്‍ :)
:) അതെ മാഷെ, ചിരി ഒരു വരം ആണ് (ചിലപ്പോഴൊക്കെ കരച്ചിലും , പക്ഷെ ഉള്ളില്‍ നിന്ന് വരണം). എനിക്ക് ആ അമ്മയെ കണ്ടപ്പോളൊക്കെ തോന്നിയിരുന്നു അവരൊരു നല്ല മനസിനു ഉടമയാണെന്നു -അല്ലെങ്കില്‍ എങ്ങനെ അങ്ങനെ ചിരിക്കാന്‍ ആകും? :). ആശംസയ്ക്ക് നന്ദി ട്ടാ ഗൂര്‍ഖെ
Delete:) :) :)
ReplyDeleteചിരി തന്നെയാണ് മാലാഖയുടെ ലക്ഷണം
എപ്പോഴും ചിരിക്കാന്‍ ആകട്ടെ അനിയാ :). നന്ദി ട്ടാ
Deleteചില ചിരികള്‍ മായാതെ നില്ക്കും. എന്നാല്‍ ചിലര്‍ക്ക് "ഒരു പുഞ്ചിരി" പോലും അസഹനീയമാണ് ആര്‍ഷ... അങ്ങിനെയും അനുഭവമുണ്ടായിട്ടുണ്ട്. :(
ReplyDelete:( ഉം അങ്ങനെയും അനുഭവം ഉണ്ടാകാം (എനിക്കും ചിലപ്പോള്‍ അങ്ങനെ ഉണ്ടായിട്ടുണ്ട് -മുബി വിഷമിക്കണ്ട) . എങ്കിലും പുഞ്ചിരി ഒരു വല്ലാത്ത ഗുണമുള്ള മരുന്നാണ് എന്നാണ് കൂടുതലും അനുഭവം . :) ഈ ചിരി മായാതെ നില്ക്കട്ടെ
Delete:)
ReplyDelete:)
:)
its God's work.......keep smiling...
:)
Delete:)
:)
എല്ലാ ചിരിയും മങ്ങാതെ മായാതെ നില്ക്കട്ടെ ... നന്ദി dear
ഈ മാലാഖയെ ഞാന്‍ ഇപ്പോഴാണല്ലോ കാണുന്നത്
ReplyDelete(ഇവിടെ ഞങ്ങളുടെയൊപ്പം വര്‍ക്ക് ചെയ്യുന്ന ഒരു സുഹൃത്തിന്റെ മുഖം കണ്ടാല്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്നതുപോലെയാണ്. അങ്ങനെയാണയാളുടെ മുഖത്തിന്റെ നിര്‍മ്മിതി. അയാള്‍ കരയ്മ്പോഴെങ്ങനെയായിരിയ്ക്കും മുഖം മാറുക എന്നോര്‍ത്ത് ഞാന്‍ പലതരത്തില്‍ സങ്കല്പിക്കാറുണ്ട്)
:) ഞാനും ഈ "അമ്മ"യെ അങ്ങനെ സങ്കല്പ്പിച്ചു നോക്കീട്ടുണ്ട് അജിത്തേട്ടാ . പക്ഷെ, ആ അമ്മയ്ക്ക് എപ്പോഴും ചിരിക്കുന്ന മുഖമാ! നന്ദി ട്ടോ -കാണാതിരുന്നത് ഇത് ബ്ലോഗ് പോടീ തട്ടി തുടങ്ങിയപ്പോ എഴുതിയത് കൊണ്ടാകും -അതില്‍ കാര്യം ഇല്ല , അജിത്തേട്ടന് കണ്ടപ്പോ വന്നല്ലോ -അതിലാണ് കാര്യം. സ്നേഹം
Delete"എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടണം.. നിങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവരോട് ചിരിച്ചുകൊണ്ട് മാത്രം പെരുമാറണം, അവര്‍ തിരിച്ചു അങ്ങനെ ചെയ്താലും ഇല്ലെങ്കിലും.. രണ്ടാമതും അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുക.. മൂന്നാമതും നിങ്ങള്‍ പുഞ്ചിരിച്ചിട്ടും അവര്‍ തിരിച്ചു പുഞ്ചിരിക്കുന്നില്ലെങ്കില്‍ , അവരോടു ദേഷ്യം തോന്നരുത്.. അവര്‍ക്ക് നിങ്ങളുടെ സൌഹൃദത്തിനു അര്‍ഹതയില്ലാ എന്ന് മാത്രം കരുതുക.."
ReplyDeleteഎന്റെ പത്താം ക്ലാസ്സിലെ ക്ലാസ്ടീച്ചര് പറഞ്ഞതാണ്.. ('ഗുരുസ്മരണകള്‍' എന്ന ബ്ലോഗ്പോസ്റ്റില്‍ നിന്ന്... )
എത്ര സത്യം ഡോക്ടര്‍! പണ്ട് എന്നോട് എന്റെ അച്ഛച്ചനും ഇങ്ങനെ പറഞ്ഞിരുന്നു (അച്ഛമ്മ പക്ഷെ പുഞ്ചിരിയുടെ കാര്യത്തില്‍ വന്‍ പിശുക്കി ആയിരുന്നു ;) ) അത് കൊണ്ടാണോ എന്നറിയില്ല - എന്റെ ചിരി ഇച്ചിരി കൂടുതല്‍ ആണ്. ഈ പറഞ്ഞത് പോലെ മൂന്നാമതും ചിരി reject ചെയ്ത അനുഭവങ്ങളും ഉണ്ട് :) എങ്കിലും ചിരിക്കാന്‍ നമുക്ക് ആര്‍ക്കും tax കൊടുക്കണ്ടല്ലോ -ചിരിക്ക്യ തന്നെ :). നന്ദി
Deleteഓരോ പുഞ്ചിരിയിലും ദൈവസാന്നിദ്ധ്യമുണ്ട്. അപരനോടു കാട്ടുന്ന സൗഹൃദത്തിന്റെ കനിവുണ്ട്... ആശംസകള്‍ ആര്‍ഷ...
ReplyDeleteഅതെ ബെഞ്ചിയെട്ടാ - ചിരിക്കുന്ന ഒരു മുഖം കാണുമ്പോള്‍ മനസ്സില്‍ എത്ര പോസിറ്റീവ് എനര്‍ജി ആണെന്നോ ? എന്റെ ഒരു മേലുദ്യോഗസ്ഥന് ഇത് പോലെയാണ്, എപ്പോള്‍ കാണുമ്പോളും സാറിന് ഒരു ചിരി ഉണ്ടാകും - അത് പകരുന്ന ഊര്‍ജ്ജം!!! ഹോ :), നന്ദി ട്ടോ
Deleteആ ചിരി ഈ ലോകത്തിനോടായിരുന്നു , നമ്മളോട് എല്ലാവരോടും ആയിരുന്നു... ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, ഒരു മുത്തശ്ശിയുടെ സ്നേഹത്തോടെ, ഒരു കുട്ടിയുടെ കൌതുകത്തോടെ ആ അമ്മ ചിരിച്ചു... , ആരെങ്കിലും തന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് നോക്കിയില്ല, തന്റെ ചിരിക്കു മറുചിരി ചിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചില്ല , ഓഫീസിലെ ജോലിഭാരം ഓര്‍ത്തു ദുഖിചിരുന്നില്ല, വീട്ടിലെത്തിയാല്‍ ചെയ്യേണ്ട ദൈനം ദിന കാര്യങ്ങളെ കുറിച്ച് ഓര്‍ത്തു മുഷിഞ്ഞില്ല.....ആ അമ്മ ചിരിച്ച് കൊണ്ടേ ഇരുന്നു ഞാന്‍ കണ്ട ദിവസങ്ങളിലൊക്കെയും. ,...
ReplyDeleteഅതെൻ ആ അമ്മ ഒരു ചിരിയുടെ മാലാഖ തന്നെ...!
അതെ മുരളിയേട്ടാ , അങ്ങനെ ചിരിക്കാനും വേണ്ടേ ഒരു നല്ല മനസ് ? :) നന്ദി
DeleteAA FACE ENNUM ANGANEYAYIRIKKATTE
ReplyDeleteaa malakhayudeyum e syamayudeyum punchiri ennum nilanilkkatte.ella aashamsakalum nerunnu
ReplyDelete