Wednesday, March 20, 2013

ഓർമകളിൽ ചിലര്


ഓർമ്മകൾ ഇങ്ങനെ കൂമ്പാരം ആയി കിടക്കുമ്പോ ആരെ അതിൽ നിന്നു തിരഞ്ഞ് എടുക്കുമെന്ന് കൻഫൂഷൻ,കൻഫൂഷൻ ... "അക്കുത്തിക്കു ,സൈക്കിൾ വന്നു ബെല്ലടിച്ചു... 1,2,3...."
      ആ കിട്ടി.. ജനിച്ചപോൾ മുതൽ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഇപോളും എന്റെ ശല്യം സഹിക്കുന്ന 2 പേർക്കിരിക്കട്ടെ ആ പണി . എനിക്കും ഒരു നാലു കൊല്ലം മുന്നേ ഇവിടെ എത്തിയ എന്റെ ഇരട്ട സഹോദരന്മാർ , എങ്കിലും അമ്മയ്ക്ക് ആ രണ്ടാളെ നോക്കുന്നതിനെക്കാൾ പണിയായിരുന്നു ഈ ഒന്നിനെ നോക്കാൻ...
                    കൊടുക്കാവുന്ന പാരകൾ ഒക്കെ ഞാൻ എന്റെ ഈ സഹുക്കൾക്കു കൊടുത്തിട്ടുണ്ട്.. കുട്ടികാലത്തെ അവരുടെ ഏറ്റവും വലിയ തൊല്ല എന്നെയും കൂട്ടി വേണം എവിടെയും പോകാൻ എന്നതായിരുന്നു. ക്രിക്കറ്റ്‌ കളിക്കാൻ, കുളത്തിന്റെ കരയിൽ വായി നോക്കാൻ,സൈക്കിൾ ഓടിക്കാൻ അങ്ങനെ എന്തിലും. പാവം ചേട്ടായീസ് , കൂട്ടുകാരുമായി സ്വസ്ഥമായി ഒരു ജാക്കി ചാൻ പടം കാണാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു...
                             ഒരിക്കൽ ചേട്ടന്മാരുടെ കുട്ടിപട്ടാളവും ഞങ്ങളും കൂടി ബ്രുസിലീ ടെ ഇടിപടം കാണാൻ പൊയി , എനിക്കൊരു ആര് ആറര വയസു വരും കഷ്ടി. 2 രൂപയുടെ ബെഞ്ച്‌ ടിക്കറ്റ്‌ ആണ് ഞങ്ങടെ സ്ഥിരം ഐറ്റം , കൂടെ വന്ന ആണ്പടയുടെ കഷ്ട കാലത്തിനു ആ പടത്തിൽ ഒരു ചേട്ടൻ തിരിഞ്ഞു നിന്ന് മുള്ളണ സീൻ ഉണ്ടായിരുന്നു.
                   എഴുന്നേറ്റ് നിന്ന് ഞാനൊരൊറ്റ കാച്ചാ, "അയ്യേ ദേ തുണിയില്ലാണ്ട് നിക്കണ് , കൂയ് കൂയ്.... " കപ്പല് കേറീ എന്റെ ചേട്ടന്മാരുടെ മാനം.. അതിനു ശേഷം 6 ലും 7 ലും ഒക്കെ പഠിക്കുന്ന സ്മാർട്ട്‌ ബോയ്സ് ന്റെ ആ ഗാങ്ങ് ആവുന്നത്ര ശ്രമിച്ചു എന്നെ ഒന്നങ്ങട് ഒഴിവാക്കാൻ, കിം ഫലം? ആ കുട്ടിപട്ടാളതിനാണ്‌ ഈ കുറിപ്, എന്നെ സഹിച്ചത്തിനു....

7 comments:

  1. ഇരട്ടകളെ സമ്മതിക്കണം!
    ആശംസകള്‍

    ReplyDelete
  2. സാരല്യാ.... എന്നാലും സമ്മതിക്കണം കേട്ടോ.

    ReplyDelete
  3. @cv thankappan: ഇപ്പോഴും സഹിക്കുന്നു സർ...സമ്മതിക്കണം
    @echumukutty : വേറെന്ത ചെയ്ക..സഹിക്കന്നെ,... ;)

    ReplyDelete
  4. നല്ല ഓർമ്മകൾ .. ആശംസകൾ

    ReplyDelete
  5. സഹാനശീലം വീട്ടില് നിന്ന് തന്നെ പഠിക്കാനുള്ള അവസരം വളരെ ചുരുക്കം പേർക്കെ കിട്ടൂള്ളൂ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)