ഉള്ളുരുക്കിയ ചില തോന്നലുകളുടെ
നനുത്ത മൂടുപടം അഴിച്ചെടുക്കാന്‍ ,
വഴിവേനലില്‍ കാണാതെ അറിയാതെ
അലിയുന്ന മഞ്ഞിന്‍റെ തണുപ്പാകാന്‍,
അലിയുന്ന മഞ്ഞിന്‍റെ തണുപ്പാകാന്‍,
പൊട്ടിയ വളപ്പാട് കയ്യിലൊതുക്കി
ഈ നീറ്റലും മധുരമെന്നോതുവാന്‍,
ഈ നീറ്റലും മധുരമെന്നോതുവാന്‍,
മുന്നൊരുക്കങ്ങളില്‍ മാത്രം ഒതുങ്ങിയ
നാടകത്തിന്‍റെ (ശുഭ) അന്ത്യമറിയാന്‍,
നാടകത്തിന്‍റെ (ശുഭ) അന്ത്യമറിയാന്‍,
ചില പ്രതിച്ഛായകളില്‍ പഴകി
പതിഞ്ഞ കാലടികള്‍ തേടാന്‍,
കാതിലുലഞ്ഞു പോകും കാറ്റിനെ
ഒരു കൈവിരല്‍ പാടായ് കരുതാന്‍,
ഒരു കൈവിരല്‍ പാടായ് കരുതാന്‍,
ആരുമാരും കയറിവരാത്ത പടി-
-പ്പുരകളിലെ ഇരുട്ടില്‍ നോക്കിയിരിക്കാന്‍,
-പ്പുരകളിലെ ഇരുട്ടില്‍ നോക്കിയിരിക്കാന്‍,
വെണ്മയറ്റ ചിരിയില്‍ , ഇന്ദ്രജാലങ്ങള്‍
തീര്‍ത്തിരുന്ന പുളകമെവിടെയെന്ന്,
തീര്‍ത്തിരുന്ന പുളകമെവിടെയെന്ന്,
വിറയാര്‍ന്ന വിരലുകള്‍ ഇന്നും
ഓര്‍മ്മകളില്‍ വിറയ്ക്കുന്നതിനു,
ഒരിക്കല്‍ കൂടി , ഒരേ ഒരിക്കല്‍ കൂടി
നീ നീയാകാന്‍ -ഞാന്‍ ഞാനാകാന്‍
നീ നീയാകാന്‍ -ഞാന്‍ ഞാനാകാന്‍
ഏത് മന്ത്രജാലമാണ് കാലമേ
നീ കാത്തു വെച്ചിരിക്കുന്നത് ?