പറയൂ ഞാനാരായിരുന്നു?
നിനക്കെന്നിലേക്കെത്തുവാൻ -
പറയൂ ഞാനാരായിരുന്നു ..?
സഖി, നിൻ മുഖം കണ്ടു മാത്രമുണർന്നൊരു
നേരമുണ്ടായിരുന്നെന്റെ കനവിൽ
പ്രണയത്തിൻ നൂലിഴ പൊട്ടാതെ ഞാനെന്റെ
കഥകളിൽ നിൻ വിരൽ ചേർത്തൂ -
ഇനിയുമീ പരിഭവ പ്രണയാക്ഷരങ്ങളെൻ
വിരൽത്തുമ്പ് വിട്ടു നിന്നിലെക്കെത്തുവാൻ ,
സഖീ, പറയൂ ഞാനാരായിരുന്നു?
നിലാവിന്റെ നിഴൽ വീണ പകലിലൂടെ ,
ഒരു നേരമെങ്കിലും ചിതറിത്തെറിച്ചു
നിൻ മുന്നിലടർന്നു വീഴാൻ,
ഒരു കിളി മൂളുന്ന പുലരിയിലെങ്കിലും
മരം പെയ്ത് നി ന്നോട് നനയാൻ,
ഒരു വാർത്ത കൊണ്ടെൻ ഹൃദയത്തില്‍
നിൻ മധുരച്ചുംബനപ്പാട് പതിക്കാൻ,
പറയൂ..സഖീ ,
പറയൂ ഞാനാരായിരുന്നു?
നിനക്കെന്നിലേക്കെത്തുവാൻ -
പറയൂ ഞാനാരായിരുന്നു ..?
(ചിത്രം ,കടപ്പാട് - പ്രശാന്ത്കുമാര്‍.S.R) |
സഖി, നിൻ മുഖം കണ്ടു മാത്രമുണർന്നൊരു
നേരമുണ്ടായിരുന്നെന്റെ കനവിൽ
പ്രണയത്തിൻ നൂലിഴ പൊട്ടാതെ ഞാനെന്റെ
കഥകളിൽ നിൻ വിരൽ ചേർത്തൂ -
ഇനിയുമീ പരിഭവ പ്രണയാക്ഷരങ്ങളെൻ
വിരൽത്തുമ്പ് വിട്ടു നിന്നിലെക്കെത്തുവാൻ ,
സഖീ, പറയൂ ഞാനാരായിരുന്നു?
നിലാവിന്റെ നിഴൽ വീണ പകലിലൂടെ ,
കഥകള്‍ പറഞ്ഞു നടന്നൊരാൾ -
കോർത്ത കൈയ്യഴിച്ചു മാറ്റി , വിരല്‍ത്തുമ്പു
നീട്ടി കൊതിപ്പിച്ചൊരാൾ-
തൊട്ടിടുന്നുവോ കവിത ചൊല്ലുന്ന ശ്വാസ-
-മെന്നുറക്കെ നെഞ്ചിടിപ്പിച്ചൊരാൾ-
എല്ലാരെയും ചേർത്തുമ്മ വെച്ചെന്റെ
കണ്ണ് വെട്ടിച്ചൊരു പകൽക്കിനാവ്!
സഖീ, പറയൂ ഞാനാരായിരുന്നു?
കണ്ണ് വെട്ടിച്ചൊരു പകൽക്കിനാവ്!
സഖീ, പറയൂ ഞാനാരായിരുന്നു?
ഒരു നേരമെങ്കിലും ചിതറിത്തെറിച്ചു
നിൻ മുന്നിലടർന്നു വീഴാൻ,
ഒരു കിളി മൂളുന്ന പുലരിയിലെങ്കിലും
മരം പെയ്ത് നി ന്നോട് നനയാൻ,
ഒരു വാർത്ത കൊണ്ടെൻ ഹൃദയത്തില്‍
നിൻ മധുരച്ചുംബനപ്പാട് പതിക്കാൻ,
പറയൂ..സഖീ ,
പറയൂ ഞാനാരായിരുന്നു?