(1)ഞരമ്പിലകളായ് മാറി
മരങ്ങൾ,
വെളുത്ത ഉപ്പുപാടങ്ങൾ
പോൽ മണ്ണും !
(2) ഉടലൊരുക്കങ്ങൾ ഒരുപാട് ,
ഗന്ധം, ചായം, പൂവ് ....
നനഞ്ഞ മണ്ണിലേക്ക്
ജനിച്ച പോൽ പോകണം,
സ്വപ്നങ്ങൾ മാത്രം പുതച്ച് !
ഗന്ധം, ചായം, പൂവ് ....
നനഞ്ഞ മണ്ണിലേക്ക്
ജനിച്ച പോൽ പോകണം,
സ്വപ്നങ്ങൾ മാത്രം പുതച്ച് !
(3) ആകാശങ്ങളിലേയ്ക്ക്
ഉയർന്നു പൊങ്ങി പടരണം ,
മണ്ണാഴങ്ങളിലേയ്ക്ക് -
വേരുകൾ പടർത്തണം,
ചില്ലകളും വേരുകളും കുഞ്ഞേ,
നിന്റെ നാളെയും
ഇന്നലെയുമാകണം !
(4) ഉറവകൾ വറ്റാത്ത
എന്നുമെന്നും തളിർക്കുന്ന
മണ്ണാണ് പ്രണയമെന്നവൻ ,
നീയെന്ന മണ്ണിൽ മാത്രം
തളിർക്കുന്ന മരമാണെന്നവൾ ..
എന്നുമെന്നും തളിർക്കുന്ന
മണ്ണാണ് പ്രണയമെന്നവൻ ,
നീയെന്ന മണ്ണിൽ മാത്രം
തളിർക്കുന്ന മരമാണെന്നവൾ ..
(5) ഇന്നുകളുടെ കാലു വെന്ത
ഓട്ടപ്പാച്ചിലിൽ
നാളേയ്ക്ക് കരുതുന്നത്
ഈറൻ മണം മാറാതൊരു
പിടി മണ്ണു മാത്രം!