രാവിലെ ഉറക്കപ്പായില്‍ തന്നെ മുഖത്ത് കുഞ്ഞുവിരല് തൊട്ട് മൂന്നര വയസുകാരന്‍റെ കുറുമ്പ് ചോദ്യം...
" അമ്മാ.അമ്മേന്‍റെ മോത്തിന്‍റെ , ഈ മോത്തിന്‍റെ കളറെന്താ ??? "
...

"ഈശ്വരാ!" ഒന്ന് ഞെട്ടീട്ട് , കറുപ്പ് എന്ന് പറയണോ ബ്ലാക്ക് എന്ന് പറയണോ എന്താ പറയേണ്ടത് എന്നാലോചിക്കുമ്പോളേക്കും അവന്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു.
"അമ്മേന്‍റെ മോന്‍റെ, ഈ താച്ചൂന്‍റെ മോത്തിന്‍റെ കളര്‍ എന്താ ... , ബ്രൌണ്‍ ലൈറ്റ് അല്ലെ? അല്ലേമ്മേ ? "
ചോദ്യോം ഉത്തരോം ആളുടെ വക തന്നെയായത് കൊണ്ട് എനിക്ക് ആലോചിച്ച് വിഷമിക്കേണ്ടി വന്നില്ല!
ഒട്ടും താമസിക്കാതെ എത്തി അടുത്തത്
"അമ്മേ, പിന്നേ അച്ചേന്‍റെ ഇല്ലേ "
ഒന്ന് നിര്‍ത്തി സ്വന്തം നെഞ്ഞത്ത് തൊട്ടുകൊണ്ട് "ഈ താച്ചുന്‍റെ അച്ചേന്‍റെ മോത്തിന്‍റെ കളര്‍ എന്താ ..... യെല്ലോ അല്ലെ? യെല്ലോ ലൈറ്റ് ? "
യെല്ലോ ലൈറ്റ് !!ശരിയാണ് കുഞ്ഞിന്‍റെ അച്ഛനൊരു ഇളം മഞ്ഞ നിറം തന്നെയാണ് - light yellow !!
" അപ്പോ , അമ്മേടെ മുഖത്തിന്‍റെ കളര്‍ മാത്രം എന്താ കുഞ്ഞുസിനു അറിയാത്തെ അതൂടി പറയ് " എന്ന് ചിരിയോടെ ചോദിച്ചപ്പോള്‍ ,
കുറുമ്പ് " അമ്മ പറയ്" എന്ന് മുഖം വീര്‍പ്പിച്ചു ചുണ്ട് കൂര്‍പ്പിച്ചു ചിണുങ്ങി.
ഞാന്‍ പറഞ്ഞു തുടങ്ങി -"ശരി ,അമ്മയുടെ മുഖത്തിന്‍റെ കളര്‍....."
എസ്സേ ചോദ്യത്തിന്‍റെ ഉത്തരം പോലെ എന്‍റെ വലിച്ചു നീട്ടല്‍ തീരെ സുഖിക്കാതെ മോന്‍ തന്നെ പൂരിപ്പിച്ചു
"ബ്രൌണ്‍ !!!, ഡാര്‍ക്ക് ബ്രൌണ്‍ "!!!
ഡാര്‍ക്ക് ബ്രൌണ്‍ ചോക്ലേറ്റ്ഇല്ലേ, ... താച്ചൂനു ഇഷ്ടള്ള ചോക്ലേറ്റ് .. അത് പോലെയാ അമ്മേന്‍റെ മോത്തിന്‍റെ കളര്‍ "
കഴുത്തിലിരു കയ്യും മുറുക്കിപ്പിടിച്ച് മൂക്ക് അമര്‍ത്തി മുട്ടിച്ചു ചോക്ലേറ്റ് മണം വലിച്ചെടുക്കും പോലൊരു മധുരുമ്മയും കിട്ടി....
ഈ മധുര നിറത്തിന് , ഈ മധുരിക്കുന്ന സങ്കല്‍പ്പത്തിന് , ഇനിയെന്ത് വേണമീ അമ്മയ്ക്ക്!! :)
(കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനും മോനുമായി നടന്ന ഒരു മധുരഭാഷണം )